കൊല്ലത്ത് യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

കൊല്ലം: യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുലശേഖരപുരം, ആദിനാട് വടക്ക്, ഗുരുപ്രീതി വീട്ടില്‍ സുബിൻ്റെ ഭാര്യ  ആതിര(26)യെയാണ് വീടിനുള്ളില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഞായറാഴ്ച രാത്രി 7 മണിയോടെയാണ് ബന്ധുക്കള്‍ മൃതദേഹം കണ്ടത്. ഇവരുടെ വിവാഹം കഴിഞ്ഞ് 6 വര്‍ഷമായിരുന്നെങ്കിലും കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഭര്‍ത്താവുമായി പിണങ്ങിയിരിക്കെ അടുത്ത കാലത്താണ് തിരികെ ഭര്‍തൃഗൃഹത്തില്‍ താമസം തുടങ്ങിയിയതെന്ന് പറയുന്നു. കരുനാഗപ്പള്ളി പോലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

യുവതിയുടെ ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി.