BREAKING NEWS കെ.അനന്തഗോപൻ തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡൻ്റ്

ബിഎസ്‌സി എൽ‌എൽബി ബിരുദധാരിയായ അനന്തഗോപൻ അഭിഭാഷകനാണ്. 1970ൽ കെഎസ്‌വൈഎഫിലൂടെ രാഷ്‌ട്രീയ രംഗത്ത് ചുവടുറപ്പിച്ച അദ്ദേഹം 2001ലാണ് പാർട്ടി ജില്ലാ സെക്രട്ടറിയായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരഫെഡ് ഡയറക്‌ടർ എന്നീ നിലയിലും തിരുവല്ല ബാർ അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ദേവസ്വം അംഗമായി സിപിഐ നോമിനിയായി മനോജ് ചരളേലിനെ ശുപാർശ ചെയ്‌തു. റാന്നി സ്വദേശിയായ മനോജ് സിപിഐ പത്തനംതിട്ട ജില്ലാ എക്‌സിക്യൂട്ടീവ് അംഗമാണ്.