ഒ ബി സി വിഭാഗം വനിതകൾക്കായി കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ സുഭിക്ഷകേരളം വായ്പാ പദ്ധതി നടപ്പാക്കുന്നു.
കൃഷി, പശു, ആട്, കോഴി, മത്സ്യം വളർത്തൽ തുടങ്ങിയ വ്യക്തിഗത സംരംഭങ്ങൾ ആരംഭിക്കുന്നതിനു 2ലക്ഷം രൂപവരെ വായ്പ നൽകും.. കുടുംബ വാർഷിക വരുമാനം 3ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം.
പ്രായം 18 മുതൽ 55 വയസ്സ് വരെ.
60 മാസം തിരിച്ചടവ്, പലിശ നിരക്ക് 5%
▪️പദ്ധതിയ്ക്ക് അപേക്ഷിക്കാൻ ആവശ്യമുള്ള രേഖകൾ.
ആധാർ കാർഡ്, റേഷൻ കാർഡ്, മൊബൈൽ നമ്പർ, മുഴുവൻ വിലാസ വിശദാംശങ്ങളും. IFSC കോഡിനൊപ്പം നിങ്ങളുടെ ബാങ്ക് വിശദാംശങ്ങൾ.
