കോസ്റ്റൽ പോലീസിന്റെയും എക്സൈസ് വകുപ്പിന്റെയും നേതൃത്വത്തിൽ അഞ്ചുതെങ്ങിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു

ലഹരി വിമുക്തിയുടെ ഭാഗമായി അഞ്ചുതെങ്ങിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.

അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെയും എക്സൈസ് വകുപ്പിന്റെയും നേതൃത്വത്തിലാണ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിക്കുന്നത്.

2021 നവംബർ 13 ശനിയാഴ്ച രാവിലെ 11 ന് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഈ മേഖലയിലെ പ്രമുഖർ ക്ലാസുകൾക്ക് നേതൃത്വം നൽകും.