*പൊൻമുടിയിലേക്ക് ബസ് സർവീസുകൾ പുനരാരംഭിച്ചു.*

വെഞ്ഞാറമൂട്,നെടുമങ്ങാട്, വിതുര, നെയ്യാറ്റിൻകര,  ഡിപ്പോകളിൽ നിന്ന് പൊൻമുടിയിലേക്കുണ്ടായിരുന്ന ബസ് സർവീസുകൾ പുനരാരംഭിച്ചു. റോഡിന്റെ തകർച്ചയും പ്രതികൂലകാലാവസ്ഥയും കാരണം കഴിഞ്ഞമാസം പൊൻമുടിയിലേക്കുള്ള സർവീസ് നിറുത്തലാക്കിയിരുന്നു.