പ്പം ചെറുനാരകംകൊട് പ്രദേശങ്ങളിലെ പന്നികളുടെ വിഹാരത്തിന് അറുതിയാകുന്നു. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെയ്ക്കാൻ വനം വകുപ്പ് ഗാർഡുകൾ എത്തി. പഴയകുന്നുമ്മൽ പഞ്ചായത്ത് ഭരണസമിതിയുടെ അപേക്ഷ പരിഗണിച്ചാണ് പാലോട് റെയിഞ്ചിൽ നിന്നും വനം വകുപ്പുകാർ എത്തിയത്. കർഷകരും, ജനപ്രതിനിധികളും വനം വകുപ്പ് ഗാർഡിന് സഹായത്തിന് ഒപ്പം ഉണ്ടായിരുന്നു. അടയമൺ വടക്കേക്കൊണത്ത് വിളനശിപ്പിക്കാനെത്തിയ പന്നികൾക്ക് നേരെയും, കൂനാം കുനിച്ചിയിലിറങ്ങിയ പന്നികൾക്ക്നേരേയും വെടി ഉതിർത്തു. പന്നികൾക്ക് വെടി കൊണ്ടെങ്കിലും രക്തം വാർന്ന് പന്നികൾ ഓടിമറയുകയായിരുന്നു രണ്ട് പന്നികൾക്ക് വെടിയേറ്റതായി കരുതുന്നു. വെടി കൊണ്ടവ ചാകും എന്ന് വനംവകുപ്പ് അറിയിച്ചു..ശനിയാഴ്ചയും പന്നികൾക്കായി തെരച്ചിൽ തുടരും
