രണ്ട് വീടുകള്‍ തകര്‍ന്നു. വീടുകളിലുള്ളവരെ സാഹസികമായി രക്ഷപ്പെടുത്തി. ബുധനാഴ്ച രാത്രി പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. രാത്രി 11 മണിക്ക് ശേഷമാണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്.
പലരും ഉരുള്‍പൊട്ടല്‍ സാധ്യത മുന്‍കൂട്ടി കണ്ട് നേരത്തെ തന്നെ സ്ഥലത്തുനിന്ന് മാറിയിരുന്നു. ഈ മുന്‍കരുതല്‍ വലിയൊരു അപകടം ഒഴിവാക്കി.
പത്തനംതിട്ട കൊക്കാത്തോട് വനമേഖലയിലും ഉരുള്‍പൊട്ടി. ഒരേക്കര്‍ ഭാഗത്ത് വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ മാറ്റിപ്പാര്‍പിച്ചു. ഒരേക്കര്‍ ഭാഗത്ത് നാല് വീടുകളില്‍ വെള്ളം കയറി. അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. മണിമലയാറ്റിലും വെള്ളം ഉയരുകയാണ്.
