മോട്ടോര്‍ തൊഴിലാളികള്‍ ഇ ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന മോട്ടോര്‍ തൊഴിലാളികളുടെ വിവരങ്ങള്‍ ഇശ്രം പോര്‍ട്ടലിലൂടെ  ശേഖരിക്കുന്നു. ആദായ നികുതി അടയ്ക്കാത്തവരും ഇ.പി.എഫ്, ഇ.എസ്.ഐ എന്നിവയില്‍ അംഗങ്ങള്‍ അല്ലാത്തവരുമായ തൊഴിലാളികളാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

 16നും 59നും ഇടയില്‍ പ്രായമുളള എല്ലാ മോട്ടോര്‍ തൊഴിലാളികളും ഇ ശ്രം രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

 ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ ഫോണും ബാങ്ക് അക്കൗണ്ടുമുപയോഗിച്ച് ഇശ്രം പോര്‍ട്ടലായ www.eshram.gov.in  ലൂടെയോ കോമണ്‍ സര്‍വീസ് സെന്റര്‍/അക്ഷയ കേന്ദ്രം വഴിയോ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 

ഫോണ്‍:  0467 2205380