കേന്ദ്രസർക്കാരിന്റെ അടിക്കടിയുള്ള ഇന്ധനവിലവർധനവിൽപ്രതിഷേധിച്ച് അടുക്കള പൂട്ടാൻ ഇടയാക്കരുത് എന്ന മുദ്രാവാക്യമുയർത്തി ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം കിളിമാനൂരിൽ അസോസിയേഷൻ കിളിമാനൂർ ഏരിയാകമ്മറ്റിയുടെ നേതൃത്വത്തിൽ വീട്ടമ്മമാർ കിളിമാനൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി സംസ്ഥാനകമ്മറ്റിയംഗം ഡി സ്മിത ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ഏരിയാ പ്രസിഡന്റ് ശ്രീജാ ഉണ്ണികൃഷ്ണൻ അധ്യക്ഷയായി.ടി ബേബിസുധ, എം ഹസീന, എൻ സരളമ്മ, ബേബീരവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. അസോസിയേഷൻ ഏരിയാ സെക്രട്ടറി ശ്രീജാഷൈജുദേവ് സ്വാഗതവും ജസീന നന്ദിയും പറഞ്ഞു
