*വെളിച്ചം ഇല്ലാതെ ഇരുട്ടിൽ തപ്പുന്ന അടയമണിൽ.... പന്നികളുടെയും ഇഴജന്തുക്കളുടെയും ശല്യത്താൽ ജനങ്ങൾ പൊറുതിമുട്ടുന്നു. അധികൃതർ മൗനത്തിൽ*


അടയമൺ വാർഡിലെ പല സ്ട്രീറ്റ് ലൈറ്റുകളും മിഴിയടച്ചിട്ട് ഏറെ നാളുകളായി. മഴക്കാലമെത്തിയപ്പോൾ മിക്കയിടങ്ങളിലും വെള്ളക്കെട്ടായി മാറിയിരിക്കുകയാണ്.  നടവഴിയും റോഡുകളിലും എല്ലാം ഉൾക്കാട്ടിനേക്കാൾ കാടുപിടിച്ച അവസ്ഥയായതു മൂലം ഇവിടം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്.പെരുംപാംബ്  മൂർഖൻ തുടങ്ങി നിരവധി ഇഴജന്തുക്കളെ ഇവിടങ്ങളിൽ നിന്നും ഏതാനും ദിവസങ്ങൾക്ക് മുമ്പ് നാട്ടുകാർ പിടികൂടി വനംവകുപ്പിന് കൈമാറിയിട്ടുണ്ട്. കൂടാതെ ഇപ്പോൾ ഇവിടെ പന്നി യുടെ ശല്യംവും അതിരൂക്ഷമായിരിക്കുകയാണ് .രാത്രിയിൽ  ജോലികഴിഞ്ഞ് ഒറ്റപ്പെട്ട് വരുന്നവൻ ഇതിലേതെങ്കിലുമൊന്നിനു ഇരയാകും എന്ന ഭയത്താലാണ് പ്രദേശവാസികൾ കഴിയുന്നത്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ മുന്നിൽ നിന്ന ഒന്നായിരുന്നു  അടയമണി ൽ ഒരു ഹൈമാസ് ലൈറ്റ് അല്ലെങ്കിൽ വെളിച്ചമേകുന്ന എന്തെങ്കിലും എൽഇഡി ലൈറ്റ് എന്നത് .പലതവണ ഇതിനെക്കുറിച്ച് പരാതിപ്പെട്ട പ്രദേശവാസികൾക്ക്  അത് യാഥാർഥ്യമാകുമെന്ന  ഉറപ്പുംനൽകി തടിതപ്പുകയായിരുന്നു ബന്ധപ്പെട്ട അധികൃതർ. ഇന്ന് ഇവിടെ പുതിയ ലൈറ്റുകൾ സ്ഥാപിച്ചില്ല എന്ന് മാത്രമല്ല കൂടുതൽ അന്ധകാരത്തിലേക്ക് പ്രദേശവാസികളെ തള്ളിയി ടുകയാണ് ഉണ്ടായത് എന്ന അക്ഷേപം ശക്തമായിരിക്കുകയാണ്.
 സഞ്ചാരയോഗ്യമായ ചെറിയ റോഡുകളെ അന്ധകാരത്തിൽ നിന്ന് മോചിപ്പിച്ച് വെളിച്ചം നൽകുന്നതിനാവശ്യമായ   തെരുവുവിളക്കുകൾ പ്രകാശിപ്പിക്കാൻ വേണ്ട നടപടികൾ കൈകൊള്ളാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണം എന്ന ആവശ്യം ശക്തമായിരിക്കുകയാണ്.