വാഹന രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി

 വാഹന രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി. ഡ്രൈവിങ് ലൈസന്‍സ്, ലേണേഴ്സ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധി നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.1989ലെ ​മോ​ട്ടോ​ര്‍ വാ​ഹ​ന ച​ട്ട​ങ്ങ​ള്‍ പ്ര​കാ​ര​മു​ള്ള വാ​ഹ​ന​രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി​യാ​ണ് ദീ​ര്‍ഘി​പ്പി​ച്ച​ത്. ഇതുമായി ബന്ധപ്പെട്ട് നേരത്തേ നല്‍കിയ ഇളവുകള്‍ ഒക്‌ടോബര്‍ 31ന് അവസാനിക്കും. ഇതോടെയാണ് ഡിസംബര്‍ 31 വരെ കാലാവധി നീട്ടിയത്.

സാരഥി, വാഹന്‍ പോര്‍ട്ടലുകളില്‍ മാറ്റം വരുത്തും

കോവിഡില്‍ നിന്ന് സംസ്ഥാനം ഇനിയും സാധാരണനിലയിലേക്ക് എത്തിയിട്ടില്ലാത്തതിനാല്‍ മോട്ടര്‍ വാഹന നിയമപ്രകാരമുള്ള രേഖകള്‍ പുതുക്കാന്‍ സാവകാശം വേണമെന്ന ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇതനുസരിച്ചു സാരഥി, വാഹന്‍ എന്നീ സോഫ്റ്റ്‌വെയറുകളില്‍ ആവശ്യമായ മാറ്റം വരുത്തുവാന്‍ നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിനോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.