സച്ചു ഷാഹുലിന്‍റെ മൃതദേഹം കൂടി കണ്ടെത്തിയതോടെ കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ഇടുക്കി പൂപ്പാറ പന്നിയാറില്‍ പുഴയില്‍ ഒഴുക്കിപ്പെട്ട് ഓലപുരയ്ക്കലില്‍ മോഹനാണ് മരിച്ചത്. കൊല്ലത്ത് മല്‍സ്യബന്ധനത്തിനിടെ കാണാതായ അഴീക്കല്‍ സ്വദേശി രാഹുലിന്‍റെ മൃതദേഹം ആലപ്പുഴ പതിയാങ്കരയില്‍ കണ്ടെത്തി .
കൊട്ടാരക്കര നെല്ലിക്കുന്നത്ത് കാണാതായ നാടോടി ബാലന്‍റെ മൃതദേഹം സമീപത്തെ തോട്ടില്‍ നിന്നുമാണ് ലഭിച്ചത്. മൂന്ന് വയസ്സുകാരന്‍ രാഹുല്‍ ആണ് മരിച്ചത് . തിരുവനന്തപുരം ചീരാണിക്കരയില്‍ മണികണ്ഠന്‍ നായര്‍ തോട്ടില്‍ വീണ് മരിച്ചു. ബുധനാഴ്ച മുതല്‍ കിഴക്കന്‍ കാറ്റിന്‍റെ സ്വാധീനത്താല്‍ വീണ്ടും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ബുധനാഴ്ച 11 ജില്ലകളിലും , വ്യാഴാഴ്ച 12 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
