മുന്‍ഗണനാ റേഷൻ കാര്‍ഡുകളുടെ വിതരണം ആരംഭിച്ചു


സംസ്ഥാനത്ത് അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവരോട് സ്വമേധയാ അത്തരം കാര്‍ഡുകള്‍ തിരികെ നല്‍കണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനമാനിച്ച് 1,42,187 മുന്‍ഗണനാകാര്‍ഡുകള്‍ തിരികെ ലഭിച്ചു. 
അതില്‍ 11587 AAY കാര്‍ഡുകളും, 74,626 PHH കാര്‍ഡുകളും, 55,974 NPS കാര്‍ഡുകളുമാണ്. സര്‍ക്കാരിലേക്ക് സറണ്ടര്‍ ചെയ്ത 11,000 ത്തോളം AAY കാര്‍ഡുകള്‍ ക്യാന്‍സര്‍, കിഡ്നി, ഓട്ടിസം ബാധിച്ച അംഗങ്ങള്‍ ഉള്‍പ്പെട്ട കുടുംബങ്ങളെ കണ്ടെത്തി ആഗസ്റ്റ് മാസം മുതല്‍ വിതരണം ചെയ്തിരുന്നു.

പി എച്ച് എച്ച് കാര്‍ഡുകളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടന്ന ചടങ്ങില്‍ ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു.

തിരുവനന്തപുരം ജില്ലയിലെ വിവിധ താലൂക്കുകളിലെ അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍  ഇന്ന് വിതരണം ചെയ്തു. സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലെയും വിവിധ താലൂക്കുകളില്‍ ബന്ധപ്പെട്ട എം.എല്‍.എമാര്‍ വരും ദിവസങ്ങളില്‍ മുന്‍ഗണനാ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്./