തിരുവനന്തപുരം: പട്ടം പ്ലാമൂട്ടിൽ വീണ്ടും തടിലോറി അപകടം.രാത്രി 8.45 ഓടെ പട്ടം പ്ലാമൂട്ടിലെ ട്രാഫിക് സിഗ്നലിലാണ് അപകടം.  തടി കയറ്റി വന്ന ലോറി  പി എം ജി ഭാഗത്ത് നിന്നുമുള്ള കയറ്റം ഇറങ്ങി വരവേ സിഗ് നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ ഇടിക്കുകയായിന്നു . മൂന്ന് കാറുകളും ഒരു ബൈക്കും അപകടത്തിൽ പെട്ടു.
പോത്തൻകോട് പൗഡിക്കോണം സ്വദേശി ശരണ്യയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലേക്ക് ഇടിച്ച ശേഷം 30 മീറ്ററോളം  കാറിനെ വലിച്ചു നീക്കി.  ശരണ്യയും കുടുംബം സഞ്ചരിച്ച കാറിൽ ഒന്നര വയസുള്ള കുട്ടി ഇരുന്ന ഭാഗത്താണ് വാഹനം ഇടിച്ചത്. കുട്ടി പരിക്കുകളില്ലാതെ രക്ഷപെട്ടു. ശരണ്യയ്ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. ലോറി ശരണ്യയുടെ കാർ  ഇടിച്ച് നീക്കിയതോടെ യാണ് മുമ്പിലെത്തെ രണ്ട് കാറും ബൈക്കും അപകടത്തിൽ പെട്ടത്.
 
 
 
   
   
   
   
   
   
  