പരിശീലനം പൂർത്തിയാക്കി 2362 പേർ പോലീസ് സേനയിലേക്ക്

വിവിധ ബറ്റാലിയനുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 2362 സേനാംഗങ്ങൾ  കേരളാ പോലീസിന്‍റെ ഭാഗമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു.  സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, ആംഡ് പോലീസ് ബറ്റാലിയന്‍ എ.ഡി.ജി.പി. കെ.പത്മകുമാര്‍, ഐ.ജി. പി.വിജയന്‍, ഡി.ഐ.ജി. പി.പ്രകാശ് എന്നിവര്‍ ഓണ്‍ലൈനായി സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു.
 
ഇന്ന് പോലീസിന്‍റെ ഭാഗമായ 2362 പേരില്‍ 230 പേര്‍ക്ക് എഞ്ചിനിയറിംഗില്‍ ബിരുദവും 11 പേര്‍ക്ക് എം.ടെക്കും ഉണ്ട്. എം.ബി.എക്കാരായ 37 പേരും ബിരുദധാരികളായ 1065 പേരും ബിരുദാനന്തബിരുദധാരികളായ 230 പേരും ഇന്ന് പോലീസിന്‍റെ ഭാഗമായി. സ്പെഷ്യല്‍ ആംഡ് പോലീസ്, മലബാര്‍ സ്പെഷ്യല്‍ പോലീസ്, കേരളാ ആംഡ് പോലീസ് ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് ദളങ്ങള്‍, റാപ്പിഡ് റെസ്പോണ്‍സ് ആന്‍റ് റെസ്ക്യു ഫോഴ്സ് എന്നീ ബറ്റാലിയനുകളിലും കേരളാ പോലീസ് അക്കാഡമിയിലെ ഇന്‍റഗ്രേറ്റഡ് പോലീസ് റിക്രൂട്ട് ട്രെയിനിംഗ് സെന്‍റര്‍, പാലക്കാട്, കോട്ടയം എന്നിവിടങ്ങളിലെ സായുധസേനാ ക്യാമ്പുകളിലുമായാണ് സേനാംഗങ്ങളുടെ പരിശീലനം പൂര്‍ത്തിയായത്.  
#keralapolice