കോവിഡിന്‍റെ പുതിയ വകഭേദം ദക്ഷിണാഫ്രിക്കയിലും മറ്റ് ചില രാജ്യങ്ങളിലും കണ്ടെത്തി. കൂടുതൽ വേഗത്തിൽ പടരുന്ന വകഭേദം വാക്സിന്റെ പ്രതിരോധത്തേയും മറികടക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബിൾ ഡിസീസ്, ക്വാസുലു-നാറ്റൽ റിസേർച്ച് ഇന്നോവേഷൻ, ദക്ഷിണാഫ്രിക്കയിലെ സ്ക്വീസിങ് പ്ലാറ്റ്ഫോം എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ സംയുക്തമായാണ് പഠനം നടത്തിയത്. മേയ് മാസത്തിലാണ് കൂടുതൽ അപകടകാരിയായ C.1.2 എന്ന വകഭേദം ആദ്യമായി കണ്ടെത്തിയത്.