എൽ ഡി എഫിൽ തുടരണമോയെന്ന് ജോസ് കെ മാണി തീരുമാനിക്കട്ടെ :,പ്രതിപക്ഷ നേതാവ്

മാണിയെ അപമാനിച്ച മുന്നണിയിൽ തുടരണമോയെന്ന് ജോസ് കെ മാണി തീരുമാനിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജോസിന്‍റെ തീരുമാനം എന്തെന്ന് അറിയാൻ കേരളം കാത്തിരിക്കുകയാണ്. കേ​ര​ള കോ​ൺ​ഗ്ര​സി​ന് കെ എം മാ​ണി​യോ​ട് ആ​ദ​ര​വും ബ​ഹു​മാ​ന​വു​മു​ണ്ടെ​ങ്കി​ൽ അ​വ​ർ രാ​ഷ്​​ട്രീ​യ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരള കോൺഗ്രസിനെ യു ഡി എഫ് പുറത്താക്കിയതല്ല. അവർ പുറത്തുപോയതാണ്. കൂ​ടെ നി​ർ​ത്തി​യിട്ട് കെ. എം മാ​ണി​യെ അ​പ​മാ​നി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സി പി എം സ്വീ​ക​രി​ച്ച​ത്. മാ​ണി അ​ഴി​മ​തി​ക്കാ​ര​നാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തിെന്‍റെ കു​ടും​ബം മു​ഴു​വ​ൻ അ​ഴി​മ​തി​ക്കാ​രെ​കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും വീ​ട്ടി​ൽ നോ​ട്ടെ​ണ്ണു​ന്ന മെ​ഷീ​നു​ണ്ടെ​ന്നും പ​റ​ഞ്ഞ​വ​രാ​ണ് സി ​പി എമ്മെന്നും സതീശൻ ഓർമ്മിപ്പിച്ചു.

യു ഡി എഫ് സർക്കാർ അഴിമതി നടത്തിയെന്നാണ് വിജയരാഘവൻ പറഞ്ഞത്. എന്നാൽ ഉമ്മൻ ചാണ്ടിയേയോ ആ മന്ത്രിസഭയിലെ മറ്റൊരു മന്ത്രിമാരെയോ എൽ ഡി എഫ് തടഞ്ഞിട്ടില്ല. ബഡ്‌ജറ്റ് അവതരിപ്പിക്കാൻ വന്ന കെ എം മാണിയെയാണ് അവർ തടഞ്ഞതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.