ഞായറാഴ്ച സ്വർണം വാങ്ങാൻ ഇറങ്ങുകയാണോ? ഇതറിഞ്ഞിട്ട് പോകണേ…; ഇന്നത്തെ വില വിവരം

സ്വർണ വിലയിൽ അപ്രതീക്ഷിതമായ മാറ്റങ്ങൾ ഉണ്ടയിക്കൊണ്ടിരിക്കുന്ന നാളുകളിലൂടെയാണ് നാം കടന്നു പോയ്കൊണ്ടിരിക്കുന്നത്. വിപണി വലിയ മാറ്റങ്ങൾക്കാണ് വിധോയമാകുന്നത്. ലോകരാഷ്ട്രീയം ഇന്ത്യൻ സ്വർണ വിപണിയെ എന്നല്ല എല്ലാ വിപണികളേയും സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്.

സ്വർണ വിലയിൽ പെട്ടെന്നുള്ള കുതിപ്പാണ് കണ്ടുകൊണ്ടിരിക്കുന്നത്. ചില ദിവസങ്ങളിൽ ചെറിയ ഇടിവ് സ്വർണ വിലയിൽ ഉണ്ടാകാറുണ്ടെങ്കിലും അതൊന്നും ആശ്വാസത്തിവ് വക നൽകാറില്ലെന്ന് മാത്രമല്ല തൊട്ടടുത്ത ദിവസം തന്നെ മുകളിലേക്ക് കുതിക്കുകയും ചെയ്യാറുണ്ട്. ഈ മാസത്തെ ഏറ്റവും ഉയർന്ന വില 1,23,120 രൂപയായിരുന്നു ഈ മാസം 13 ന് രാവിലെയായിരുന്നു ഈ തുക.
എന്നാൽ അതിൽ നിന്നും വില താഴേക്ക് പോകുകയും ചെയ്തിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിനുണ്ടായിരുന്ന വില 116640 രൂപയാണ്. അതിൽ നിന്നും വലിയ മാറ്റങ്ങളില്ലാതെയാണ് ഇന്ന് സ്വർണ വില തുടരുന്നത്. 116640 രൂപ തന്നെയാണ് ഇന്നത്തേയും ഒരു പവൻ സ്വർണത്തിൻ്റെ വില. 14,580 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിൻ്റെ ഇന്നത്തെ വില.