പോത്തൻകോട്.​ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ സ്ലാബിൽ അടിച്ചു വീണ് യുവാവ് മരിച്ചു.

പോത്തൻകോട്.​ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ സ്ലാബിൽ അടിച്ചു വീണ് യുവാവ് മരിച്ചു. കാട്ടായിക്കോണം രോഹിണിയിൽ അർജുൻ വിജയ് (29) ആണ് മരിച്ചത്. ഭാര്യ വീട്ടിൽനിന്ന് കാട്ടായിക്കോണത്തേക്ക് പോകവേ ശനി വൈകിട്ട് 2.45നായിരുന്നു അപകടം. യാത്രയ്ക്കിടെ അർജുന് അപസ്മാരം വന്ന് ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി സമീപത്തെ സ്ലാബിൽ അടിച്ചു വീഴുകയായിരുന്നു. നാട്ടുകാർ ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഞായർ പകൽ വീട്ടുവളപ്പിൽ. ഭാര്യ: അധിനദേവി. അച്ഛൻ: വിജയൻ. അമ്മ: വത്സല (ജനാധിപത്യ മഹിളാ അസോസിയേഷൻ കാട്ടായിക്കോണം മേഖല സെക്രട്ടറി, എഡിഎസ് ചെയർപേഴ്സൺ).