തിരുവനന്തപുരം: സംസ്ഥാനത്ത് ബലിപെരുന്നാൾ പ്രമാണിച്ച് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. മേയ് 27,28 തീയതികളാണ് അവധി. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
ബലി പെരുന്നാളിനോടനുബന്ധിച്ച് 27-നാണ് അവധി പ്രഖ്യാപിച്ചിരുന്നത്. മാസപ്പിറവി പ്രകാരം 28-നാണ് കേരളത്തിൽ ബലിപ്പെരുന്നാൾ ആഘോഷിക്കുന്നത്.
