അഞ്ചുതെങ്ങ് മാമ്പള്ളി നല്ലാംതിട്ടയിൽ
ബിജി വാൾട്ടർ ദമ്പതികളുടർ മകൻ ബിനോയ് (കുട്ടു ) (10) ആണ് മരണപ്പെട്ടത്.
ഇന്ന് വൈകിട്ട് 3:15 ഓടെയായിരുന്നു സംഭവം. അമ്മ ബിജിയും ബിനോയ്, സഹോദരി ബ്ലസി തുടങ്ങിയവർ മൊബൈൽ റിപ്പയർ ചെയ്യുവാനായി ആറ്റിങ്ങലിലേക്ക് പോകവേ, നിലയ്ക്കാമുക്ക് ചന്തയ്ക്ക് മുന്നിൽവച്ച് ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ വാഹനം ഫുട്പാത്തിൽ ഇടിച്ചു കയറി മറിയുകയായിരുന്നു. അപകടത്തിൽ ബിനോയ് വാഹനത്തിനടിയിൽ പെടുകയായിരുന്നു. തെരുവ് നായ കുറുക്ക് ചാടിയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
തുടർന്ന് മറ്റൊരു വാഹനത്തിൽ ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ബിനോയിയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ അമ്മ ബിജിയ്ക്കും, മാമ്പള്ളി സ്വദേശിയായ ഡ്രൈവർ ഗുലായിസ് (രാജു) (53) ന്റെ വലത് കൈ മുട്ടിനും പരുക്കുണ്ട് ഇവർ ചികിത്സയിലാണ്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്നു ബിനോയ്. അമ്മ ബിജി മാമ്പള്ളി ഹോളിസ്പിരിറ്റ് ദേവാലയത്തിലെ കൊയർ ഗായിക ആയിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 23 ന് കടയ്ക്കാവൂർ കോ ഓപ്പറേറ്റീവ് ബാങ്കിന് സമീപം തെരുവ് നായ കുറുക്ക് ചാടിയുണ്ടായ അപകടത്തിൽ അഞ്ചുതെങ് കായിക്കര സ്വദേശിനി സഖി (11) സമാനമായ അപകടത്തിൽ മരണപ്പെട്ടിരുന്നു.
അമ്മ : ബിജി
അച്ഛൻ : വാൾറ്റർ
സഹോദരി : ബ്ലസി (സ്വീറ്റി)
