*ഹർത്താലിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. സർക്കാരിനോട് വിശദീകരണം തേടി*

കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ ബിഡിഎസ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തില്‍ കുറ്റവാളികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നടന്ന അക്രമ സംഭവങ്ങളില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസുമാരായ ബസന്ത് ബാലാജി, പി. കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസെടുത്തത്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്ക് കോടതി നോട്ടീസ് അയച്ചു. ഇന്നത്തെ അക്രമ സംഭവങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.പിക്ക് കോടതി നിര്‍ദേശം നല്‍കി.