ഈമാസം പലദിവസങ്ങളിലും സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരുന്നു. ചിലദിവസങ്ങളില്‍ ഒരു പവനു 1000 രൂപയിലധികം കുറയുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ ഏറ്റവും പുതിയ സ്വര്‍ണവില പുറത്തുവന്നു. 160 രൂപയുടെ വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണവില 1,10,480 രൂപയായി ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിനു 13,810 രൂപയുമായി. മാസത്തിലെ അവസാനദിവസം സ്വര്‍ണവില കുറയുമെന്ന് കാത്തിരുന്നവര്‍ക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ് ഇക്കാര്യം.
