ഒരു പവന് സ്വര്‍ണത്തിനു ഇന്നലെ രാവിലെ 1,12,200 രൂപയായിരുന്നു വില. വൈകീട്ടോടെ വീണ്ടും കുറവ് രേഖപ്പെടുത്തി. 1,10,680 രൂപയായിരുന്നു വൈകീട്ടത്തെ നിരക്ക്. 1520 രൂപയുടെ ഇടിവാണ് ഇന്നലെ ഉണ്ടായത്. ഇന്നും വിലയില്‍ ഗണ്യമായ കുറവുണ്ടാകുമോയെന്ന് പ്രതീക്ഷിച്ചിരുന്നവരുടെ കാത്തിരിപ്പിനു വിരാമമിട്ട് ഇന്നത്തെ സ്വര്‍ണവില പുറത്തുവന്നു. എന്നാല്‍, സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ പ്രതീക്ഷിച്ച രീതിയിലല്ല കാര്യങ്ങള്‍. സ്വര്‍ണത്തിനു രാവിലെ വിലവര്‍ധനയാണ് രേഖപ്പെടുത്തിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 1,11,000 രൂപയായി ഉയര്‍ന്നു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ സ്വര്‍ണത്തിന്റെ വില 13,875 രൂപയുമായി. സ്വര്‍ണപ്രേമികളെ അല്‍പ്പം നിരാശപ്പെടുത്തുന്ന വാര്‍ത്തയാണിത്.
