*പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവിന് 20 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും*

ആറ്റിങ്ങൽ: പത്താം ക്ലാസു കാരിയായ പട്ടികജാതി വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്ത പ്രതിക്ക് 20 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും വിധിച്ചു. കിളിമാനൂർ വില്ലേജിൽ മുളയ്ക്കലത്തുകാവ് ദേശത്ത് ചൊറിയണംകോട് ആയിരവല്ലി പാറയ്ക്ക് സമീപം ചരു വിള പുത്തൻവീട്ടിൽ അനു ആചാരി മകൻ 29 വയസ്സുള്ള ശ്രീഹരിയെ യാണ് ശിക്ഷിച്ചത്. ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി സി.ആർ. ബിജുകുമാർ ആണ് ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം 16 മാസം അധികതടവ് അനുഭവിക്കേണ്ടതായി വരും. 2019 ലാണ് സംഭവം നടന്നത്. വിവാഹിതനായ പ്രതി പത്താം ക്ലാസുകാരിയായ അതിജീവിതയെ പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് മോഹിപ്പിച്ച് അതിജീവിതയെ ലൈംഗികമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയിട്ടുള്ളതാണ്. കിളിമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി സയന്റിഫിക് എവിഡെ ൻസ് എടുത്തിട്ടു ള്ളതും ആയതിലെ തെളിവിലേക്ക് ഫോറൻസിക് അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി ഷഫീക്ക. A
ആണ് റിപ്പോർട്ട് നൽകിയിട്ടുള്ളത്. കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് ആറ്റിങ്ങൽ ഡിവൈഎസ്പി 
ടി.ജയകുമാർ ആണ് പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് 
 യു. സലിംഷ, അഡ്വക്കേറ്റ് നീലിമ ആർ കൃഷ്ണനും ഹാജരായി.